Asianet News MalayalamAsianet News Malayalam

'പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചത്': കെ. മുരളീധരൻ എംപി

പൂജാരികളൊ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. രാജ്യത്ത് മതേതര ചിന്തകൾ പുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുരളീധരൻ കൽപറ്റയിൽ പറഞ്ഞു. 

BJP invited the Ram temple inauguration to put the opposition in crisis': K. Muralidharan MP fvv
Author
First Published Dec 28, 2023, 6:17 PM IST

കല്പറ്റ: പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചതെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ. പൂജാരികളോ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. രാജ്യത്ത് മതേതര ചിന്തകൾ പുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുരളീധരൻ കൽപറ്റയിൽ പറഞ്ഞു. ശബരിമല യുവതി പ്രതിഷേധം ഉണ്ടായപ്പോഴും മിത്ത് വിവാദം ഉണ്ടായപ്പോഴും കൃത്യമായ നിലപാട് എടുത്തിട്ടുള്ളവരാണ് കോൺഗ്രസ്. ഒരു കൊമ്പനാനയും ഇരുപത് പിടിയാനകളും നടത്തിയ യാത്രയാണ് നവകേരള യാത്രയെന്നും അതിനെ നാട്ടുകാർ വരവേറ്റത് കരിങ്കൊടികളുമായാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുരളീധരൻ രാവിലെ പറഞ്ഞിരുന്നു. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യം തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി. കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ്  ഹൈക്കമാൻഡ് തീരുമാനമെടുക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎമ്മിന്റേത് പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല. 

'ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്. ഒരു സ്ട്രക്ക്ച്ചർ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോൺസ് പോകേണ്ട. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടേയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂവെന്നും മുരളിധരൻ വ്യക്തമാക്കി. പരിധിയില്ലാത്ത വർഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പിമാരെ സസ്പെന്റ് ചെയ്തിട്ടില്ല. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണിതെല്ലാം. മതാചാരം പ്രകാരം ഭരണകർത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്.

ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചയാളാണ്. മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണ്. മോഡിയുടെ ഭാര്യക്ക് മോഡിയെ കണ്ടാൽ മനസിലാകും. മോഡിക്ക് ഭാര്യയെ കണ്ടാൽ മനസിലാവില്ല. രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ ചില കക്ഷികൾ പങ്കെടുക്കുന്നുണ്ട്. എല്ലാവരുമായും കോൺഗ്രസ് ചർച്ച നടത്തി തീരുമാനിക്കും. സിപിഎം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോൺഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോൺഗ്രസിലുണ്ട്. അതിനാൽ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തിൽ ബി ജെ പി ഒരുക്കുന്ന ചതിക്കുഴിയിൽ കോൺഗ്രസ് വീഴരുതെന്നും' മുരളീധരൻ മുന്നറിയിപ്പ് നൽകി. 

ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത എബിവിപി നേതാവ് എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ച കേസിൽ റിമാന്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios