തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി കമ്മീഷൻ വാങ്ങിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയിൽ നാല് കോടി കമ്മീഷനെന്ന് പാര്‍ട്ടി ചാനൽ തന്നെ സമ്മതിച്ചു. നിര്‍മ്മാണ യോഗ്യതയില്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. 

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷൻ വാങ്ങിയെന്ന് യൂണിടാക് മൊഴി നൽകിയിരുന്നു. രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ,ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നൽകേണ്ടി വന്നുവെന്നും യുണിടാക് അന്വേഷണ ഏജന്സികള്‍ക്ക് മൊഴി നൽകി.