കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം അറസ്റ്റിലായി

കണ്ണൂര്‍: കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം അറസ്റ്റിലായി. പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പ്രതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. പിന്നീട് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിന്‍റെ ചില്ലും തകര്‍ത്തു. വളപട്ടണം പൊലീസാണ് പ്രതിയെ പിടികൂടിയത്. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും പരാക്രമം തുടര്‍ന്നു. ഡോക്ടറുടെ ക്യാബിൻ തകര്‍ത്തു. പ്രതി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

YouTube video player