ബിജെപിയിലേക്ക് വരുന്നോ എന്ന കാര്യത്തിൽ ആദ്യം അഭിപ്രായം പറയേണ്ടത് അബ്ദുള്ളക്കുട്ടിയാണ്. അത് കഴിഞ്ഞ ശേഷം ബാക്കി കാര്യങ്ങളെന്ന് എംടി രമേശ് 

മലപ്പുറം: ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ പി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേഷ്. അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതൽ കാര്യങ്ങൾ ചര്‍ച്ച ചെയ്യുമെന്നും എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.

ആദ്യം അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയാൽ ബി ജെ പി അക്കാര്യം ചർച്ച ചെയ്യുമെന്നും എം ടി രമേശ് വിശദീകരിച്ചു. മോദി സ്തുതിയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്.