Asianet News MalayalamAsianet News Malayalam

കൊടകര കേസ്: അന്വേഷണ സംഘത്തിനെതിരെ ബിജെപി, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായിക്ക് മുന്നറിയിപ്പ്

ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രി. അതിനെ ശക്തമായി നേരിടും . വാദിയെ പ്രതിയാക്കാനാണ് കൊടകരയിൽ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. 

bjp leaders press meet kodakara case
Author
Thrissur, First Published Jun 7, 2021, 12:55 PM IST

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം. ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രിയെന്ന് എഎൻ രാധാകൃഷ്ണൻ ആരോപിച്ചു. അതിനെ ശക്തമായി നേരിടും . വാദിയെ പ്രതിയാക്കാനാണ് കൊടകരയിൽ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. 

അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വിടാത്തതെന്താണെന്നും എഎൻ രാധാകൃഷ്ണൻ ചോദിച്ചു. പ്രതി മാർട്ടിൻ സിപിഐ പ്രവർത്തകനാണ്. മാർട്ടിന്‍റെ രേഖകൾ പരിശോധിച്ചാൽ കൊടുങ്ങല്ലൂർ എംഎൽഎയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. 

ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഈ മാസം പത്ത് മുതൽ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കും. ഇതെ കുറിച്ച് ഇന്ന് തീരുമാനം എടുക്കും. നിയമസഭയിൽ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപി ഇല്ലാത്ത വേദിയിൽ ബിജെപിയെ കുറിച്ച് ആക്ഷേപം പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും സായൂജ്യമണിയുകയാണ്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുകയാമെന്നും എഎൻരാധാകൃഷ്ണൻ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios