Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി വേണം: ദേശീയ വനിതാ കമ്മീഷനെ സമീപിക്കാൻ ബിജെപി നേതാക്കൾ

ഇപ്പോൾ കേസെടുത്തിരിക്കുന്നത് റിപ്പോർട്ടിൽ പരാമ‍ർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും ദേശീയ വനിതാ കമ്മീഷന് മുന്നിൽ നേതാക്കൾ പറയും

BJP leaders wants National women's commission to inquire on Hema Committee report
Author
First Published Aug 29, 2024, 3:39 PM IST | Last Updated Aug 29, 2024, 3:39 PM IST

ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സന്ദീപ് വചസ്പതി, ശിവ ശങ്കർ എന്നിവർ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ കേസെടുത്തിരിക്കുന്നത് റിപ്പോർട്ടിൽ പരാമ‍ർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും ദേശീയ വനിതാ കമ്മീഷന് മുന്നിൽ നേതാക്കൾ പറയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios