തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക എൻഡിഎ പുറത്തിറക്കി. 20 സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് 3 സീറ്റുകളാണ് നൽകിയത്.തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം നേതാവ് എ സമ്പത്തിന്‍റെ സഹോദരൻ എ കസ്തൂരി ബിജെപി സ്ഥാനാർത്ഥിയാകും.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി എൻഡിഎ. 31 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിന്‍റെ സഹോദരൻ എ കസ്തൂരി തൈക്കാട് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാകും. 20 സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് 3 സീറ്റുകളാണ് നൽകിയത്. നന്ദൻകോട്, മുട്ടട, കേശവദാസപുരം വാ‍ർഡുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. 1 വീതം സീറ്റുകളിൽ ശവസേനയും കെകെസിയും മത്സരിക്കും. വിഴിഞ്ഞം അടക്കം 3 വാർഡുകളിൽ സ്ഥാനാർത്ഥി തീരുമാനമായില്ല. നേരത്തെ 67 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിട്ടിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോർപ്പറേഷനിൽ 15 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജില്ലാ പഞ്ചായത്തിൽ 5 സ്ഥാനാർത്ഥികളെയും ബ്ലോക്കിൽ 24 പേരെയും പ്രഖ്യാപിച്ചു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനാണ് പ്രഖ്യാപനം നടത്തിയത്.