Asianet News MalayalamAsianet News Malayalam

സുരേന്ദ്രനെ അതൃപ്തിയറിയിച്ച് ബിജെപി ദേശീയ നേതൃത്വം; കേരളത്തിൽ തൽക്കാലം നേതൃമാറ്റമില്ല

പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി ന‌ദ്ദയുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്. കേരളത്തിലെ സാഹചര്യങ്ങൾ ഈ നിലയിൽ മുമ്പോട്ട് പോകുന്നതിൽ കാര്യമില്ല എന്ന നിലപാടും ബിജെപി അധ്യക്ഷൻ അറിയിച്ചതായാണ് സൂചന. 

bjp national leadership dissatisfied with kerala situation and no change of leadership in kerala for the time being
Author
Delhi, First Published Jun 10, 2021, 5:22 PM IST

ദില്ലി: തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ വിവാദങ്ങളിലും ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ചു. എന്നാൽ, സംസ്ഥാന ബിജെപിയിൽ തല്ക്കാലം നേതൃമാറ്റം ഉണ്ടാവില്ല. 

കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ വലിയ പരാതികളാണ് ദേശീയ നേതൃത്വത്തിന് കിട്ടിയിരിക്കുന്നത്. ദേശീയ നേതൃത്വം അതിൽ അതൃപ്തരാണ്. ദേശീയ നേതൃത്വത്തിന്റെ നിലപാട് മയപ്പെടുത്തുന്നതിനാണ് സുരേന്ദ്രൻ ദില്ലിയിലെത്തിയത്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി ന‌ദ്ദയുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്. കേരളത്തിലെ സാഹചര്യങ്ങൾ ഈ നിലയിൽ മുമ്പോട്ട് പോകുന്നതിൽ കാര്യമില്ല എന്ന നിലപാടും ബിജെപി അധ്യക്ഷൻ അറിയിച്ചതായാണ് സൂചന. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ ആക്രമണങ്ങളെ അതേരീതിയിൽ പ്രതിരോധിക്കാനുള്ള അനുമതിയും ജെ പി നദ്ദ നൽകിയിട്ടുണ്ട്. തല്ക്കാലം നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും സംഘടനാപരമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. ​ഗൗരവമായ തിരുത്തൽ കേരളത്തിൽ വേണമെന്ന നിർദ്ദേശവും കേന്ദ്രനേതൃത്വം മുന്നോട്ട് വെക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios