പികെ ചാത്തൻ മാസ്റ്ററെ അനുസ്മരിച്ച് ബിജെപി. പി കെ ചാത്തൻ മാസ്റ്റർ സ്‌മൃതി സഭ സംഘാടക സമിതിക്ക് ബിജെപി രൂപം നൽകി. പരിപാടി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐ നേതാവുമായ പികെ ചാത്തൻ മാസ്റ്ററെ അനുസ്മരിച്ച് ബിജെപി. പി കെ ചാത്തൻ മാസ്റ്റർ സ്‌മൃതി സഭ സംഘാടക സമിതിക്ക് ബിജെപി രൂപം നൽകി. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം പി കെ ചാത്തൻ മാസ്റ്ററെ അവഗണിക്കുകയാണ് ചെയ്തതെന്ന് ബിജെപി നേതാക്കൾ പരിപാടിയിൽ പറഞ്ഞു. കേരളത്തിൽ പിന്നാക്ക വിഭാഗങ്ങളെ ഇടതു വലതുമുന്നണികൾ അവഗണിക്കുന്നു എന്ന പ്രചാരണത്തിന്റെ തുടക്കമായാണ് പരിപാടി.

YouTube video player