തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മത്സരരം​ഗത്തുണ്ടാകുമെന്ന് പാർട്ടി നേതാവ് പി കെ കൃഷ്ണദാസ്. സ്ഥാനാർത്ഥികളുടെ പ്രാരംഭ പട്ടിക ആയില്ല. മുന്നൊരുക്കങ്ങൾ നടത്താൻ ബിജെപി പ്രവർത്തനം ആരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകും. ആരൊക്കെ എവിടെയൊക്കെയെന്ന് തീരുമാനമായിട്ടില്ല. ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. ബൂത്ത്തല പ്രവർത്തനങ്ങൾ ആരംഭിച്ചു. ബൂത്ത് തലത്തിൽ ജനുവരി 25ന് മുൻപ് പഠനശിബിരം നടത്തും. 140 നിയമസഭാ മണ്ഡലത്തിലും തയ്യാറെടുപ്പ് ആരംഭിച്ചതായും പി കെ കൃഷ്ണദാസ് പറഞ്ഞു.