Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും, വൈകി വന്ന തിരിച്ചറിവെന്ന് ബിജെപി 

വൈകി വന്ന തിരിച്ചറിവെന്നാണ് സവർക്കറുടെ ചിത്രമടങ്ങിയ  പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിജെപി  ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്

bjp reaction on Savarkar s pictures adorn Congress Bharat Jodo Yatra poster incident
Author
First Published Sep 21, 2022, 4:17 PM IST

കൊച്ചി : ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത് വിവാദത്തിൽ. അബദ്ധം മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ബിജെപി ഏറ്റെടുത്തു. വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്നാണ് സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്. 

കോൺഗ്രസിന് വൈകി വന്ന തിരിച്ചറിവാണിതെന്ന് ബിജെപി വക്താവ് ടോം വടക്കനും പ്രതികരിച്ചു. കോൺഗ്രസ് അനുകൂലികളായവരെ മാത്രമാണ് ഇതുവരെ സ്വാതന്ത്ര്യ സമര സേനാനികൾ ആക്കിയിട്ടുള്ളത്. നേതൃത്വം അമളി പറ്റിയതാണെന്ന് പറഞ്ഞാലും പ്രവർത്തകർക്ക് യാഥാർത്ഥ്യം മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു. 

അബദ്ധം പറ്റിയതോടെ കോൺഗ്രസ് പ്രവർത്തകർ ചിത്രം  മറയ്ക്കുന്നതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണ ബോ‍ർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നത്.  സംഭവത്തിൽ കോൺഗ്രസ് നടപടിയും സ്വീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios