തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിലും നേമം മോഡൽ പ്രഖ്യാപനത്തിന് ഒരുങ്ങി ബിജെപി. തലസ്ഥാനത്തെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം അടക്കമുള്ള പ്രധാന സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനാണ് നീക്കം.
തിരുവനന്തപുരം: നേമം മോഡൽ പ്രഖ്യാപനത്തിന് ബി ജെ പി. തലസ്ഥാനത്ത് നിയമ സഭാ സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. നേമത്ത് താൻ സ്ഥാനാർഥി ആകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സീറ്റുകളിൽ നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും. ശ്രീലേഖയെ നിയമ സഭയിലേക്ക് മത്സരിപ്പിക്കാനും നീക്കം.
തലസ്ഥാനത്ത് കോർപ്പറേഷൻ പിടിച്ചതും, രണ്ട് നഗരസഭകളിൽ ഭരണം നേടിയതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കാൻ ബിജെപി ഒരുങ്ങുന്നത്. തലസ്ഥാനത്ത് നേമത്തിന് പുറമേ വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ വേഗത്തിൽ പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങളിൽ ആകെ1916 ഇടത്ത് വിജയിക്കാൻ ആയത് പുതിയ നേതൃത്വത്തിന്റെ വികസന കാഴ്ചപ്പാട് ജനം അംഗീകരിച്ചതിന് തെളിവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.


