മെയ് നാലാം തീയതി ഈ അക്രമത്തിന് അറുതി ഉണ്ടാകുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഎമ്മിന് പരാജയഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആ പരാജയ ഭീതിയാണ് ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറിയത്. പ്രവർത്തകരെ പോലീസ് ആക്രമിച്ചാൽ നോക്കി ഇരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ്രീലേഖക്കും ആശനാഥിനും എതിരെ കേസെടുത്ത ഭരണത്തിന് അവസാനം ഉണ്ടാകും. മെയ് നാലാം തീയതി ഈ അക്രമത്തിന് അറുതി ഉണ്ടാകുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും കൂട്ടിച്ചേർത്തു.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News