കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരുമായി രാജീവ് സംസാരിച്ചു. ഷോൺ ജോർജ് അടക്കമുള്ള ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലാണെന്നും തകർന്നു വീണത് ആരോഗ്യരംഗത്തെ കേരള മോഡൽ ആണെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'തകർന്നു വീണത് ആരോഗ്യരംഗത്തെ കേരള മോഡൽ'; രാജീവ്‌ ചന്ദ്രശേഖർ