സംസ്ഥാന ബിജെപിയിലെ ഭിന്നതയിൽ രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം. വിമത നീക്കം നടത്തരുതെന്ന് മുതിർന്ന നേതാക്കൾക്ക് സന്ദേശം നൽകി ദേശീയ നേതൃത്വം.

ദില്ലി: സംസ്ഥാന ബിജെപിയിലെ ഭിന്നതയിൽ രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം. വിമത നീക്കം നടത്തരുതെന്ന് മുതിർന്ന നേതാക്കൾക്ക് സന്ദേശം നൽകി ദേശീയ നേതൃത്വം. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളുമായി മുൻപോട്ട് നീങ്ങാനും നി‍ർദേശം. പാർട്ടിയിലെ ചിലരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നും നിർദ്ദേശം. ഒരു വിഭാഗത്തിൻ്റെ നീക്കങ്ങളിൽ ദേശീയ നേതൃത്വത്തെ രാജീവ് ചന്ദ്രശേഖർ പരാതി അറിയിച്ചു. കോർ കമ്മിറ്റി യോഗത്തിൽ വിമർശനങ്ങളെന്ന പേരിൽ ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.