കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് ബിജെപിക്ക് നല്‍കാന്‍ തീരുമാനം.  മുന്നണി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 

എന്‍ഡിഎ  കോട്ടയം നേതൃയോഗം സെപ്റ്റംബർ ഒന്നിന് ചേരുമെന്ന് പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. എൻഡിഎ കൺവൻഷെൻ സെപ്റ്റംബര്‍ ആറിന്  ന് പാലായിൽ നടക്കും.  8,9,10 തിയ്യതികളിലായിരിക്കും പഞ്ചായത്ത് തല കൺവെൻഷൻ.  കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുക. സാധ്യതാ പട്ടിക ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. 

പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നത് ഘടകകക്ഷികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ  പിസി ജോർജ് പ്രതികരിച്ചു.