കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നാലിടത്ത് വിജയിച്ച് ബിജെപി. എറണാകുണം സൗത്ത്, എറണാകുളം സെൻട്രൽ, നോർത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ വർഷം രണ്ട് സീറ്റിൽ ഒതുങ്ങിയ ബിജെപി ഇത്തവണ രണ്ട് സീറ്റുകൂടി നേടിയിരിക്കുകയാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണു​ഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് നോർത്ത് ഐലന്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. 

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ഒരേ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും മധ്യകേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചക്ക് ഇടയാക്കുന്ന തോൽവിയാണ് എൻ വേണുഗോപാലിന്‍റേത്.