തൃശ്ശൂര്‍: കൊടകരയിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.  വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിനാണ് വെട്ടേറ്റത്. 21 വയസ്സായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.