കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിൽ ബിജെപി പ്രവർത്തകനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും പട്ടർപാലം സ്വദേശിയുമായ കെ കെ ഷാജിക്കാണ് വെട്ടേറ്റത്.

ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റു. എരിയോട്ട് മല സംരക്ഷണ സമിതിയുടെ സജീവ പ്രവർത്തകനായിരുന്നു ഷാജി. പട്ടർ പാലത്ത് നിന്ന് ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിൽ വെച്ചായിരുന്നു ആക്രമിച്ചത്.