തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിനെ എസ്എഫ്ഐ പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു. വെഞ്ഞാറമൂടിൽ വച്ച് എസ്എഫ്ഐ പ്രവർത്തകരാണ് എംപിയെ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എം പിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടിൽ ധർണ നടത്തുകയായിരുന്ന പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാര്‍ എം പിയുടെ വാഹനം തടയുകയും വാഹനത്തിന് കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.