Asianet News MalayalamAsianet News Malayalam

ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; കള്ളപ്പണക്കേസും രജിസ്റ്റര്‍ ചെയ്തു

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹർജിലാണ് എന്‍ഫോഴ്സ്മെന്‍റ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം നൽകണം എന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

black money case against ibrahim kunju
Author
Thiruvananthapuram, First Published Mar 19, 2020, 12:59 PM IST

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് കേസെടുത്തു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തത്.  പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. 

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹർജിലാണ് എന്‍ഫോഴ്സ്മെന്‍റ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന്‍റെ കാര്യത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിജിലൻസിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. ഡിവൈഎസ്പി അടക്കമുള്ളവരെ സസ്പെൻഡ് ചെയ്ത സാഹചര്യം റിപ്പോർട്ടിൽ വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിന് തൊട്ടു പിന്നാലെ പത്രത്തിന്‍റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്.  പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.

Follow Us:
Download App:
  • android
  • ios