പാലക്കാട്: ഒന്നരക്കോടിയുടെ കുഴൽപ്പണവുമായി വാളയാറിൽ രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നും മിനിലോറിയിൽ കടത്തിയ ഒന്നരക്കോടി  രൂപയാണ് വാളയാറിൽ വച്ചു പൊലീസ് പിടികൂടിയത്. 

സംഭവത്തിൽ രണ്ട് ആലുവ സ്വദേശികൾ അറസ്റ്റിലായിട്ടുണ്ട്. ആലുവ സ്വദേശികളായ സലാം, മിദീൻ കുഞ്ഞ് എന്നിവരാണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന വണ്ടിയിൽ കള്ളപ്പണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.