രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബെം​ഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിന്‍റെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സോളിഡ് ഫയർ വർക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. 

കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്

https://www.youtube.com/watch?v=Ko18SgceYX8