വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു. ഗ്യാസ് ഗോഡൗൺ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു

കൊല്ലം: ഗ്യാസ് ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരന് പരിക്ക്. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോഡൗണിൽ ഉണ്ടായിരുന്ന നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു. ഗ്യാസ് ഗോഡൗൺ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona