ബത്തേരി നായ്ക്കട്ടിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. നായ്ക്കട്ടി സ്വദേശി അംല നാസര്‍, ബെന്നി എന്നിവരാണ് മരിച്ചത്.

സുൽത്താൻ ബത്തേരി: വയനാട് ബത്തേരി നായ്ക്കട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നായ്ക്കട്ടി സ്വദേശിയായ അംല നാസർ, അയൽവാസി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

ബത്തേരി മൈസൂര്‍ ദേശിയപാതക്കരികെ നായ്കട്ടിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആം ലയുടെ വീട്ടിൽ വെച്ചാണ് സ്ഫോടനം നടന്നത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല

ശരീരത്തിൽ സ്ഫോടക വസ്തു കെട്ടി വെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മില്‍ സൗഹൃദത്തിലായിരുന്നെന്നും പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോ‍ർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നല്‍കും.