Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരുടെ മുന്നറിയിപ്പിൽ വൻ ദുരന്തം ഒഴിവായി

ആളുകളെയും കയറ്റി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സഞ്ചാരി ബസിനാണ് തീപിടിച്ചത്. 

Blaze in Engine of KSRTC bus while running through national Highway in Thrissur bike riders spotted it first
Author
First Published May 25, 2024, 1:42 AM IST

തൃശൂർ: ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മുരിങ്ങൂർ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സഞ്ചാരി ബസിലായിരുന്നു തീപിടുത്തം. ബസിന്റെ പിന്നിൽ എഞ്ചിന്റെ ഭാഗത്താണ് തീ പിടുത്തം ഉണ്ടായതു.

ബസിന് സമീപം റോഡിലൂടെ യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രകരാണ് ബസിന്റെ പിറകിൽ നിന്നും പുക ഉയരുന്ന കണ്ട് ബസ്സിനെ പിന്തുടർന്ന് ഡ്രൈവറെ വിവരം അറിയിച്ചത്. ഉടൻ തന്നെ ബസ്സ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഒ വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘമെത്തി. വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ബസിന്റെ അകത്തേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചതായി ഫയർഫോഴ്സ് ജീവനക്കാ‍ർ പറ‌ഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് അംഗങ്ങളായ ടി. എസ് അജയൻ, സന്തോഷ്‌കുമാർ പി.എസ്, പി.എം മനു, കെ. അരുൺ എന്നിവർ തീ കെടുത്തുന്നതിന് നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios