മരിച്ചവര്‍ക്ക് പകരം ജീവിച്ചിരിക്കുന്ന 14 പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് നടപടി.

കാസര്‍കോട്: വെസ്റ്റ് എളേരിയില്‍ ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന കാരണം കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ബിഎല്‍ഒ യെ സസ്പെന്‍റ് ചെയ്തു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ആണ് നടപടിയെടുത്തത്. വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെയാണ് സസ്പെന്‍റ് ചെയ്തത്. മരിച്ചവര്‍ക്ക് പകരം ജീവിച്ചിരിക്കുന്ന 14 പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് നടപടി. 

രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്കില്ല, ആരോഗ്യപ്രശ്നങ്ങൾ മൂലം നാളത്തെ കേരള സന്ദർശനം റദ്ദാക്കി

YouTube video player