കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പാർട്ട് ടൈം സ്വീപ്പർ കക്കട്ട് സ്വദേശി രാജനെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഓഫിസിൽ എത്തിയതായിരുന്നു. ഉച്ചയ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
