വെള്ളിക്കോത്തെ കൃഷ്ണന്റെ ഒമ്പത് മാസം പ്രായമായ വളർത്തുനായയെ രാത്രിയിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ കൃഷ്ണന്റെ ഒമ്പത് മാസം പ്രായമായ വളർത്തുനായയെ രാത്രിയിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഹൊസ്ദുർഗ് മൃഗാശുപത്രിയിലെത്തിച്ച നായയെ ഡോക്ടർമാർ പരിശോധിച്ചു. തുടര്‍ച്ചയായി അസ്വസ്ഥത പ്രകടിപ്പിച്ച നായക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാത്ത വിഷമത്തിലായിരുന്നു വീട്ടുകാരും. 

കുറച്ചുനേരത്തെ പരിശോധനകൾക്ക് ശേഷമാണ് നായയുടെ തൊണ്ടയിൽ എന്തോ അകപ്പെട്ടതായി ഡോക്ടര്‍മാര്‍ മനസിലാക്കിയത്.തുടര്‍ന്ന് ഇത് എന്താണെന്ന് കണ്ടെത്താനുള്ള നടപടികൾ ചെയ്തു. നായയെ പടന്നാക്കാട് എത്തിച്ച് എക്സ്റേ എടുപ്പിച്ചു. ഒടുവിൽ തൊണ്ടയിൽ കുടുങ്ങി കിടക്കുന്നത് ഷേവിങ് ബ്ലേഡ് ആണെന്ന് കണ്ടെത്തി

തുടുര്‍ ചികിത്സയ്ക്കായി നായയെ തിരികെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരായ എസ് ജിഷ്ണു, ജി നിധിഷ്, സവാദ്, സിഫാന എന്നിവർ ചേർന്ന് ഒന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവിൽ ബ്ലേഡ് പുറത്തെടുക്കുകയായിരുന്നു. നായ സുഖം പ്രാപിച്ച് വരികയാണ്.

കാമ്പസ് പ്ലേസ്മെന്റിൽ ജോലി, ശമ്പളം 83 ലക്ഷം; നിങ്ങൾക്കും വിജയിക്കാൻ ഒരു മന്ത്രമുണ്ടെന്ന് പറയുന്നു ഇഷിക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം