ആലപ്പുഴ: തകഴിയിലെ ഗോഡൗണിൽ നിന്ന് കൈനകരിയിലെ റേഷൻ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി. 150 ക്വിന്റൽ അരിയാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 75 ക്വിന്റൽ അരി നനഞ്ഞുപോയി.

നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മണപ്ര പാലത്തിനു താഴെവച്ചാണ് വള്ളം മുങ്ങിയത്. പാലം നിർമ്മിച്ചപ്പോൾ സ്ഥാപിച്ച മുട്ടിൽ വള്ളം ഇടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സപ്ലൈകോ ഓഫീസിലെ ജീവനക്കാർ സ്ഥലത്തെത്തി. 
 

Read Also: വിജിലൻസ് കേസ്: പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനുള്ള പകപോക്കലെന്ന് കെഎം ഷാജി...