പാലക്കാട്:  വീട്ടുവളപ്പിലെ കിണറ്റിൽ പുലിയുടെ ജഡംകണ്ടെത്തി. കോങ്ങാട് പെരിങ്ങോട് പറക്കോട് സുകുമാരന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പുലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട്‌ ജില്ലാ വൈറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഈ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ  വനംവകുപ്പ് ഉദ്യോസ്ഥരോട് പറഞ്ഞിരുന്നു.