മുങ്ങല്‍ വിദഗ്ദ്ധര്‍ പുറത്തെടുത്ത മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു. ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പത്തനംതിട്ട: സീതത്തോട് കക്കാട്ടാറ്റിൽ കുളിക്കാനിറങ്ങി കാണാതായ തൊഴിലാളിയുടെ മൃതദേഹം കിട്ടി. കുളത്തുപ്പുഴ വടക്കേ ചെറുകരയിൽ ഭാമദേവന്റെ മകൻ ബിജു(45)വിന്റെ മൃതദേഹമാണ് മുങ്ങൽ വിദഗ്ധ സംഘം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നുകല്ല് ഐ ടി ജംഗ്ഷനു സമീപത്തെ കുട്ടപ്പൻ കയത്തിലെ കടവിൽ കുളിക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു. മുങ്ങല്‍ വിദഗ്ദ്ധര്‍ പുറത്തെടുത്ത മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു. ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
