ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ്(70) ആണ് മരിച്ചത്. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു തോട്ടപള്ളിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതിവള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റു ആറു പേർ നീന്തി രക്ഷപെട്ടു. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News