പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ രണ്ടാമന്റെ മൃതദേഹവും  കണ്ടെത്തി

കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദർശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21) ൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദർശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona