കണ്ണൂര്‍: തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാളുടെ രണ്ട് കൈകൾക്കും പരിക്കേറ്റു. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ബോംബ് സ്ക്വാർഡ് പരിശോധന നടത്തുന്നു.