തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്.

കൊല്‍ക്കത്ത: ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തുകയാണ്. യാത്രക്കാരന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന നടത്തുന്നത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം