ത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പുസ്തകം മുഴുവൻ വായിക്കണമെന്നും കെവി തോമസ്. പുസ്തകത്തിൻ്റെ ഒരു ഭാഗം മാത്രം വായിച്ചു വിമർശിക്കരുത്. പറഞ്ഞതെല്ലാം സത്യമാണെന്നും കെവി തോമസ് പ്രതികരിച്ചു
കൊച്ചി: പുസ്തക വിവാദത്തിൽ പ്രതികരണവുമായി കെവി തോമസ്. പത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പുസ്തകം മുഴുവൻ വായിക്കണമെന്നും കെവി തോമസ് പറഞ്ഞു. പുസ്തകത്തിൻ്റെ ഒരു ഭാഗം മാത്രം വായിച്ചു വിമർശിക്കരുത്. പറഞ്ഞതെല്ലാം സത്യമാണ്. ഇത് ആദ്യമായല്ല പ്രസിദ്ധീകരിക്കുന്നത്. ആഴ്ച പതിപ്പിൽ വന്നിട്ടുണ്ട്. തന്റെ ഡയറിയിൽ ഉള്ളതാണ് പുസ്തകത്തിലും ഉള്ളതെന്നും കെവി തോമസ് പറഞ്ഞു.

പിവി നരസിംഹ റാവുവിനെ പിവി എന്ന് വിളിച്ചതിൽ കരുണാകരനോട് നരസിംഹ റാവുവിനുള്ള ഇഷ്ടക്കേട്, അത് അന്ന് തനിക്ക് തോന്നിയതാണെന്നും കെവി തോമസ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം കെ വി തോമസിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയ ഗാന്ധി താൽപര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകൽച്ചയിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
2001 ലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു. എന്നാൽ കോൺഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നും കെ വി തോമസിന്റെ പുസ്തകത്തിൽ പറയുന്നു. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയതെന്നും ഇതാണ് കരുണാകരനും സോണിയയും തമ്മിൽ അകലാൻ കാരണമെന്നമാണ് പുസ്തകം പറയുന്നത്.



