തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസുകാരിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെയാണ് യുവാവ് കൈഞരമ്പും കഴുത്തും ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒളിവിലായിരുന്ന യുവാവിനെ ശനിയാഴ്‍ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. 

നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരിയെ വെള്ളിയാഴ്‍ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിൽ വന്നിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ആൺസുഹൃത്തിന്‍റെ ഭീഷണിയും മർദ്ദനവും കാരണമാണ് പെൺകുട്ടി മരിച്ചതെന്നും സഹോദരി ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് നിലവിൽ ആൺ സുഹൃത്തിനെതിരെ കേസ് ഉണ്ട്.