കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സമരപന്തലിലെത്തും. ഉച്ചയ്ക്ക് 3.30നാണ് കമ്പനി ഗേറ്റിലെ സമരവേദിയിൽ യെച്ചൂരിയെത്തുക. 
രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും, 9,000 താൽകാലിക ജീവനക്കാരുമുള്ള കൊച്ചിൻ റിഫൈനറിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്.

രാവിലെ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിലെ വിദ്യാർഥികളുമായി യെച്ചൂരി സംവദിക്കും. ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലും യെച്ചൂരി പങ്കെടുക്കും.