Asianet News MalayalamAsianet News Malayalam

അതിജീവിക്കാന്‍ ബ്രേക്ക് ദ ചെയ്ന്‍: അണിനിരക്കാന്‍ ആഹ്വാനവുമായി മന്ത്രിമാര്‍- വീഡിയോ

കേരളം ഒന്നാകെ നിന്ന് കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഏറെ ശ്രദ്ധനേടുകയാണ് ബ്രേക്ക് ദ ചെയ്ന്‍ എന്ന ക്യാമ്പയിനും. നാട് ഒരുമിച്ച് ഈ ക്യാമ്പയിനില്‍ അണിനിരക്കുകയാണ്
 

Break the chain campaign getting huge response in kerala
Author
Thiruvananthapuram, First Published Mar 18, 2020, 6:18 PM IST

തിരുവനന്തപുരം:  കൈകള്‍ ശുചിയാക്കുന്നതിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടിയാണ് ബ്രേക്ക് ദ ചെയ്ന്‍. കേരളം ഒന്നാകെ നിന്ന് കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഏറെ ശ്രദ്ധനേടുകയാണ് ബ്രേക്ക് ദ ചെയ്ന്‍ എന്ന ക്യാമ്പയിനും.

നാട് ഒരുമിച്ച് ഈ ക്യാമ്പയിനില്‍ അണിനിരക്കുകയാണ്. ഈ പ്രചാരണപരിപാടി കൂടുതല്‍ ആളുകളിലേക്ക് എത്തിത്താനായി മന്ത്രിമാരും, ചലച്ചിത്ര താരങ്ങളും സാംസ്‌കാരിക നേതാക്കളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നുണ്ട്. കൈ ശുചിയാക്കുന്ന വിധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ശേഷം ആളുകളെ ടാഗ് ചെയ്ത് ചെയ്യുന്നതാണ് രീതി.

Break the chain campaign getting huge response in kerala

ഇത്തരത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, എം എം മണി, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവരെല്ലാം ബ്രേക്ക് ദ ചെയ്ന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സിനിമ, കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരം ടാഗ് ചെയ്ത അവരെയും ഈ ആഹ്വാനം നടത്താനായി ക്ഷണിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് 19 സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയാണ് ആരോഗ്യമന്ത്രി ഈ പ്രചാരണപരിപാടിയുടെ ഉദ്ഘാടനം നടത്തിയത്.

ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും യുവാക്കള്‍ക്കും ഈ പ്രചാരണ പരിപാടി ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു. ''ബസ് സ്റ്റാന്‍ഡുകളിലാകാം, റെയില്‍വേ സ്റ്റേഷനുകളിലാകാം, എവിടെയും ഇത്തരമൊരു പ്രചാരണപരിപാടി ആര്‍ക്കും നടത്താം. അത് ഒരു പ്രചാരണപരിപാടിയായി എല്ലാവരും ഏറ്റെടുക്കണം. പ്രത്യേകിച്ച് യുവാക്കള്‍'', എന്ന് കെ കെ ശൈലജ ?പറഞ്ഞു.

''ഇതിനായി ഒരു സൊല്യൂഷനോ, സാനിറ്റൈസറോ ഇല്ലല്ലോ എന്ന് പൊതുജനങ്ങളോ ആരും ബേജാറാകേണ്ടതില്ല. സ്വയം ഒരു കഷ്ണം സോപ്പ് കയ്യില്‍ വയ്ക്കൂ, പറ്റാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം കൈ കഴുകൂ. പ്രചാരണ പരിപാടിയ്ക്ക് പക്ഷേ, പൊതുവായി ഒറ്റ സോപ്പ് ഉപയോഗിക്കരുത് കേട്ടോ'', എന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios