Asianet News MalayalamAsianet News Malayalam

'ബ്രേക്ക് ദി ചെയ്ൻ ഡയറി'; കൊവിഡ് രോ​ഗികളുടെ ഉറവിടം കണ്ടെത്താൻ പുത്തൻ മാർ​ഗം

ഇത് രോഗബാധിതൻ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളിൽ ഉണ്ടായിരുന്നുവെന്ന് മനസിലാക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

break the chain diary help to find out the source of the covid patients
Author
Thiruvananthapuram, First Published Jun 25, 2020, 6:50 PM IST

തിരുവനന്തപുരം: ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണമെന്നും നിലവിൽ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തിൽ ആളുകൾ നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി 'ബ്രേക് ദി ചെയ്ൻ ഡയറി' സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കയറിയ വാഹനത്തിന്റെ നമ്പർ, സമയം, സന്ദർശിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഫോണിലോ ബുക്കിലോ രേഖപ്പെടുത്തി വയ്ക്കണം. ഇത് രോഗബാധിതൻ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളിൽ ഉണ്ടായിരുന്നുവെന്ന് മനസിലാക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ തുടർന്നാൽ പോലും ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഒരുപാട് കേസുകളുണ്ടാവുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതി വച്ചുള്ള കണക്കാണിത്. ആ കണക്കിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം എല്ലാവരും പാലിക്കണം. പൂർണ്ണ പിന്തുണ ഈ കാര്യങ്ങൾക്ക് എല്ലാവരും നൽകണമെന്നും ഓരോ ആളും സഹകരിക്കാൻ പ്രത്യേകമായി തയ്യാറാകണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios