Asianet News MalayalamAsianet News Malayalam

സിവിക് ചന്ദ്രന്‍ കേസ്: 'സെഷന്‍സ് കോടതി പരാമർശം നീക്കം ചെയ്യണം.ജഡ്ജിക്കെതിരെ നടപടിയെടുക്കണം' ബൃന്ദ കാരാട്ട്

.ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള പരാമർശം അംഗീകരിക്കാനാകുന്നതല്ല.ഇത്തരം പരാമർശങ്ങൾ നടത്തുന്ന കോടതിയിൽ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കാനാകും

brinda karat urges strict action against sessions court judge on civic chandran case
Author
Delhi, First Published Aug 18, 2022, 11:32 AM IST

ദില്ലി:ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. യുവതിയെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണ്. ഉയർന്ന കോടതി ശക്തമായ നടപടിയെടുക്കണം.ഇത്തരം പരാമർശങ്ങൾ നടത്തുന്ന കോടതിയിൽ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കാനാകും?.ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള പരാമർശം അംഗീകരിക്കാനാകുന്നതല്ല.പരാതി അടിസ്ഥാന രഹിതമാണെങ്കിൽ തള്ളാം .പക്ഷെ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ല.സെഷൻസ് ജഡ്ജ്  നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണം.അതിജീവിതകൾ ആയവർക്ക് കോടതിയിലുള്ള വിശ്വാസം പുനസ്ഥാപിക്കണം..പരാമർശം നടത്തിയ ജഡ്ജിക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്ന് മേൽ കോടതി വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോടതി പരാമർശം പ്രതിയെ സംരക്ഷിക്കുന്നതെന്ന് സുഭാഷിണ അലി പ്രതികരിച്ചു.ഗുജറാത്തിൽ ബലാത്സംഗം ചെയ്തവരെ വിട്ടയക്കുന്ന സമയത്താണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്.ഇത് സ്ത്രീകളിൽ അരക്ഷിതാവസ്ഥ വളർത്തുകയാണ്.സ്ത്രീകൾക്കെതിരായ അക്രമം വർദ്ധിക്കാനും ഇത്തരം പരാമർശങ്ങൾ വഴിവെക്കുമെന്നും അവര്‍ പറഞ്ഞു.

അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശം; നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ

 

സിവിക് ചന്ദ്രൻ കേസില്‍ അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടുതൽ നടപടിക്കൊരുങ്ങുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരെ നിയമ നടപടിക്ക് ആലോചിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ. റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നല്‍കി കോഴിക്കോട് സെഷൻസ്  കോടതി നടത്തിയ പരാമർശങ്ങളെ ദേശീയ വനിത കമ്മീഷൻ അപലപിച്ചു. കോടതിയുടെ പരാമ‍ശങ്ങള്‍ അതീവ ദൗർഭാഗ്യകരമെന്ന് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും രേഖ ശർമ കുറ്റപ്പെടുത്തി. കോടതി പരാമർശങ്ങള്‍ക്കെതിരെ വ്യാപക വിമ‍ർശനം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ ദേശീയ വനിത കമ്മീഷനും പ്രതികരിക്കുന്നത്.

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശമുണ്ടായത്. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാർ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് കോടതി ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ കുറ്റപ്പെടുത്തുന്നു. 

Also Read: 'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

Follow Us:
Download App:
  • android
  • ios