തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയില്‍ നിന്ന് ആദ്യ ട്രെയിന്‍ പുറപ്പെടുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. മറ്റ് മാര്‍ഗമില്ലാത്തവരെ എങ്ങനെ എത്തിക്കുമെന്ന് ആലോചിച്ച് നടപടി സ്വീകരിക്കും. എല്ലാവരെയും ഇങ്ങോട്ട് കൊണ്ടുവരുക എന്ന സമീപനത്തിന്റെ ഭാഗമായാണ് നടപടി.

വരുന്ന ഓര്‍ത്തരുടെയും നിരീക്ഷണവും ഉറപ്പാക്കണം. അതിലൂടെ മാത്രമേ രോഗം പകരുന്നത് തടയാന്‍ കഴിയൂ. അതിര്‍ത്തിയില്‍ തിക്കും തിരക്കുമുണ്ടാക്കുക, ആരോഗ്യ വിവരങ്ങള്‍ മറച്ചുവെക്കുക, അനധികൃത മാര്‍ഗങ്ങളിലൂടെ വരാന്‍ ശ്രമിക്കുക എന്നിവ തടഞ്ഞില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകും. ഒരാള്‍ എതിര്‍ത്തി കടന്ന് വരുമ്പോള്‍ കൃത്യമായ ധാരണ സര്‍ക്കാറിന് വേണം. അതേ സമയം എല്ലാവര്‍ക്കും ഒരേസമയം കടന്നുവരണം എന്നത് അംഗീകരിക്കാനാകില്ല. ആളുകളുടെ പ്രയാസം മനസ്സിലാക്കുന്നു. അത് മുതലെടുത്ത് വ്യാജപ്രചാരണം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.