Asianet News MalayalamAsianet News Malayalam

ഹംസക്കോയക്ക് നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നില്ലെന്ന് സഹോദരൻ

ഹംസക്കോയക്ക് മുൻപ് പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയിരുന്നില്ലെന്ന് സഹോദരൻ അഷറഫ്. കൊവിഡ് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ ഇക്കാര്യമറിയിച്ചതെന്നും സഹോദരൻ

brother reaction on footballer hamsakkoya covid death in malappuram
Author
Manjeri, First Published Jun 6, 2020, 11:31 AM IST

മഞ്ചേരി: മലപ്പുറം മഞ്ചേരി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മരിച്ച ഹംസക്കോയക്ക് മുൻ പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയിരുന്നില്ലെന്ന് സഹോദരൻ അഷറഫ്. നേരത്തെ ഹൃദ്രോഗം ഉണ്ടായിരുന്നില്ല. കൊവിഡ് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ ഹൃദ്രോഗമുണ്ടെന്ന് അറിയിച്ചതെന്നും സഹോദരൻ എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മലപ്പുറത്ത് മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു, 3 വയസ്സുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേര്‍ക്ക് രോഗം

കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. മുപ്പതാംതീയതി മുതൽ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നും ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെയും രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാൽ ഏതെങ്കിലും തരത്തിൽ ഗുരുതരവസ്ഥ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്‍റെ കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

പഴയ മോഹൻബഗാൻ താരം, കൊവിഡില്‍ കേരളത്തിന് നഷ്ടപ്പെട്ടത് ഫുട്ബോള്‍താരത്തെ

 

Follow Us:
Download App:
  • android
  • ios