സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണൻ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും.

തിരുവനന്തപുരം: ബഫർ സോണിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതി നാളെ രാവിലെ 11 ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിക്കും. 23 വന്യജീവി സങ്കേതത്തിന് ചുറ്റും 70000 ത്തോളം കെട്ടിടങ്ങളുണ്ടെന്നായിരുന്നു റിമോട്ട് സെൻസിംഗ് ഏജൻസിയുടെ കണ്ടെത്തൽ. സമാനരീതിയിൽ തന്നെയാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടെന്നാണ് വിവരം. റിപ്പോർട്ട് കൂടി പരിഗണിച്ച് സംസ്ഥാനം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകും.