സീറോ ബഫർ സോൺ പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ തമിഴ്നാട്, കർണാടക സർക്കാരുകളെ കേരള സർക്കാർ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു


കൊച്ചി : ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരോട് ചെയ്തത് കൊലച്ചതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്‍റേത്. ഉപഗ്രഹ സർവേ സ്വീകാര്യമല്ല. കർഷകരെ സംരക്ഷിക്കണം. സീറോ ബഫർ സോൺ പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ തമിഴ്നാട്, കർണാടക സർക്കാരുകളെ കേരള സർക്കാർ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഡ്വ.സി.കെ.ശ്രീധരനെതിരെ രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്തെടുത്ത സികെ ശ്രീധരൻ അതിൽ നിന്ന് പിന്മാറണമെന്ന് രമേശ് ചെന്നിത്തല.സികെ ശ്രീധരൻ ചെയ്തത് തെറ്റ്. ധാർമ്മികതക്ക് എതിര്. പിന്മാറണമെന്ന് ആവശ്യപ്പെടുന്നത് പഴയ സുഹൃത്ത് എന്ന നിലയിലാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമ‍ന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരൻ വാദിക്കുക.