ചെമ്മലമറ്റം പള്ളിയുടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺഗ്രീറ്റ് തകർന്ന് വീണ് അപകടം. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടർന്ന് ഫയർ ഫോഴ്സ് രക്ഷാ പ്രവർത്തനം തുടരുകയാണ്. ചെമ്മലമറ്റം പള്ളിയുടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred