തൃശൂര്‍: തൃശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പ്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിയായ മണികണ്ഠന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇയാളുടെ കാലിലാണ് വെടിയേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ചുനല്‍കാത്തതിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.