മീഡിയനിലിടിച്ചായിരുന്നു ടാങ്കർ ലോറി മറിഞ്ഞത്. മണിക്കൂറുകൾ കഴിഞ്ഞ് പുലർച്ചെയോടെ ടാങ്കറിൻ്റെ ചോർച്ച അടച്ചു.  

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്ന് നേരിയ വാതകചോർച്ച. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ടാങ്കർ ഉയ‍ർത്തുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ടാങ്കർ വലിച്ചു മാറ്റിയത്. മീഡിയനിലിടിച്ചായിരുന്നു ടാങ്കർ ലോറി മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറെടുത്ത് അത് പരിഹരിക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിൻ്റെ ചോർച്ച അടച്ചത്. 

സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെ

https://www.youtube.com/watch?v=Ko18SgceYX8