കൊല്ലം: കുളത്തൂപ്പുഴയില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. 12 വെടിയുണ്ടകളാണ് കിട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തൂപ്പുഴ പൊലീസ് വെടിയുണ്ടകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.  

(പ്രതീകാത്മക ചിത്രം)